പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഖലീഫ'. പൃഥിരാജിന്റെ ജന്മദിനത്തിൽ പുറത്തുവിട്ട ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ ശ്രദ്ധനേടിയിരുന്നു. ബിഗ് ബജറ്റിൽ രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്
ഇപ്പോഴിതാ, ചിത്രത്തിലെ ഒരു വമ്പൻ സർപ്രൈസ് പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്. ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രമായി മോഹൻലാലും എത്തുകയാണ്. മാമ്പറക്കൽ അഹ്മദ് അലി എന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിലെത്തുക. പൃഥ്വിരാജിന്റെ കഥാപാത്രമായ ആമിർ അലിയുടെ മുൻഗാമി ആയ കഥാപാത്രമായിരിക്കും മാമ്പറക്കൽ അഹ്മദ് അലി എന്നാണ് സൂചന
മോഹൻലാലും പൃഥ്വിരാജും പുതിയ ക്യാരക്ടർ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രമാകും ഖലീഫയെന്നാണ് നേരത്തെ പുറത്തിറങ്ങിയ ഗ്ലിമ്പ്സ് സൂചിപ്പിക്കുന്നത്. സൂപ്പർഹിറ്റ് ചിത്രമായിരുന്ന പോക്കിരി രാജക്ക് 15 വര്‍ഷത്തിനു ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടുമൊന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഖലീഫയ്ക്കണ്ട്.
ജിനു ഏബ്രഹാം ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിനു എബ്രഹാം, സൂരജ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജോമോൻ ടി ജോൺ ആണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിങ് ചമൻ ചാക്കോ കൈകാര്യം ചെയ്യുന്നു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.