Kannur

ഒന്നാം ചരമ വാർഷിക ദിനത്തിൽ മാധ്യമപ്രവർത്തകൻ രാഗേഷ്​ കായലൂരിനെ അനുസ്മരിച്ചു

ഒന്നാം ചരമ വാർഷിക ദിനത്തിൽ മാധ്യമപ്രവർത്തകൻ രാഗേഷ്​ കായലൂരിനെ അനുസ്മരിച്ചു

മട്ടന്നൂർ:വാഹനാപകടത്തിൽ മരണമടഞ്ഞ ദേശാഭിമാനി ലേഖകനും  മട്ടന്നൂർ പ്രസ് ഫോറം മുൻ പ്രസിഡന്‍റുമായ  രാഗേഷ്​ കായലൂരിനെ ഒന്നാം ചരമ വാർഷിക ദിനത്തിൽ മട്ടന്നൂർ പ്രസ്​ഫോറത്തിന്‍റെ നേതൃത്വത്തിൽ അനുസ്മരിച്ചു.  മട്ടന്നൂർ റാറാവീസ് ഹാളിൽ നടന്ന അനുസ്​മരണ സമ്മേളനം മുൻ  വ്യവസായ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ ഷാജിത്ത് അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ്​ഫോറം പ്രസിഡന്‍റ്​ ജിജേഷ്​ ചാവശേരി അധ്യക്ഷനായി.  എം രതീഷ്​, വി ആർ ഭാസ്കരൻ, പി പി അബ്ദുൽ ജലീൽ, വി രാമദാസൻ, രാജൻ പുതുക്കുടി, എൻ സി സുമോദ്, പി വിജിത്ത്​ കുമാർ, കെ പി രമേശൻ, അണിയേരി അച്യുതൻ, എം കുമാരൻ, എം കെ അബ്​ദുറഹ്​മാൻ, എം മുകുന്ദൻ,  ടി വി മോഹനൻ, മുസ്തഫ ദാവാരി, ഗണേശൻ കുന്നുമ്മൽ, രാജേന്ദ്രൻ മാലൂർ, യൂസഫ്​ റാറാവീസ്​, വി എൻ മുഹമ്മദ്,  രമേഷ് ബാബു എന്നിവർ സംസാരിച്ചു. പ്രസ് ഫോറം സെക്രട്ടറി കെ പി അനിൽ കുമാർ സ്വാഗതവും ട്രഷറർ മട്ടന്നൂർ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.






News Desk
2026-06-25



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.