Kannur

തളിപ്പറമ്പ് സഹകരണ സ്റ്റേറിലെ അഴിമതി കേസിൽ കല്ലിങ്കിൽ പത്മനാഭൻ ഉൾപ്പെടെയുള്ള പ്രതികളെ കോടതി  കുറ്റവിമുക്തരാക്കി 

തളിപ്പറമ്പ് സഹകരണ സ്റ്റേറിലെ അഴിമതി കേസിൽ കല്ലിങ്കിൽ പത്മനാഭൻ ഉൾപ്പെടെയുള്ള പ്രതികളെ കോടതി  കുറ്റവിമുക്തരാക്കി 

തളിപ്പറമ്പ:തളിപ്പറമ്പ് സഹകരണ സ്റ്റോറിൻ്റെ മുറികൾ വില്പന നടത്തിയതിൽ അഴിമതി ആരോപിച്ച പ്രമാദമായ കേസ്സിൽ സ്റ്റോർ പ്രസിഡണ്ടായിരുന്ന കല്ലിങ്കിൽ പത്മനാഭൻ ഉൾപ്പെടെ മുഴുവൻ പ്രതികളയും കോടതി കുറ്റവിമുക്തരാക്കി. 
2004 ലാണ് തളിപ്പറമ്പ് ടെമ്പോസ്റ്റാൻറിന് സമീപത്തെ തളിപ്പറമ്പ് സഹകരണ സ്റ്റോറിൻ്റെ  ഗ്രൗണ്ട് ഫ്ളോറിലെ മുറികൾ വില്പന നടത്തിയത്.
സ്റ്റോറിനുണ്ടായ ബാങ്ക് ബാധ്യത പരിഹരിക്കുന്ന  തിനു വേണ്ടിയായിരുന്നു വില്പന നടത്തിയത്. 
വില്പനയിൽ അഴിമതിയുണ്ടെന്ന് കാണിച്ച് കോൺഗ്രസ് പ്രവർത്തകനായിരുന്ന പരേതനായ പി വി നാരായണൻകുട്ടി മാരാറാണ് 2011 ൽ  സഹകരണ വകുപ്പിന് പരാതി നല്കിയത് .
ഈ പരാതിയിൽ സഹകരണ വകുപ്പ് അന്വേഷണം നടത്തി.തുടർന്ന് സഹകരണ സംഘം കണ്ണൂർ ജോയിൻ്റ് 
രജിസ്ട്രാർ തളിപ്പറമ്പ് പോലിസിൽ പരാതി നല്കുകയായിരുന്നു .
അന്ന് സ്റ്റോറിൻ്റെ  പ്രസിഡണ്ടായിരുന്ന കല്ലിങ്കീൽ പത്മനാഭൻ തളിപ്പറമ്പ് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടും ,
തളിപ്പറമ്പ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായിരുന്നു .
പത്മനാഭനെ കൂടാതെ കോൺഗ്രസ് പ്രവർത്തകരായ കെ ദാമോദരൻ, വി വി നാണു , മാത്യു തോമസ് എന്നിവരാണ് കുറ്റവിമുക്തരാക്കപ്പെട്ടവർ .
കേസ്സിലെ രണ്ട് പ്രതികൾ വിചാരണ വേളയിൽ മരണപ്പെട്ടിരുന്നു.തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ത്രേട്ട്
ജെ ശ്രീജയാണ് വിധി പറഞ്ഞത് .അഞ്ച് ക്വട്ടേഷനാണ് വില്പനയുമായി ബന്ധപ്പെട്ട് സ്റ്റോറിന് ലഭിച്ചത്. 
അതിൽ ഏറ്റവം ഉയർന്ന ക്വട്ടേഷൻ നല്കിയവർക്കാണ് വില്പന നടത്തിയത് .സഹകരണ സ്ഥാപനമായ
തിനാൽ രജിസ്ട്രേഷന് സ്റ്റാബ് ഡ്യൂട്ടി ആവശ്യമില്ലാത്തതിനാൽ രണ്ടര ലക്ഷം രൂപ ലാഭിക്കാൻ  കഴിഞ്ഞുവെന്നും അതിനാൽ അതിലെ ഒരു ലക്ഷം രൂപ കൂടി ക്വട്ടേഷൻ തുകക്ക് ഒപ്പം കൂട്ടി 29 ലക്ഷം രൂപക്കാണ് മുറികൾ വിറ്റതെന്നും പ്രതിഭാഗം വാദിച്ചു .
പ്രതികൾക്കു വേണ്ടി അഡ്വ. വി എ സതീഷ് ഹാജരായി






രാജൻ തളിപ്പറമ്പ
2026-06-24



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.