കണ്ണൂർ: റിസോർട്ട് ആരോപണത്തെ പരിഹസിച്ച് സിപിഐഎം നേതാവ് പി ജയരാജന്റെ മകൻ ജെയിൻ രാജ്. സ്വന്തമായി ‘പൂൾ’ നിർമ്മിക്കാനുള്ള ശേഷിയില്ലാത്തത് കൊണ്ട് നാട്ടിലെ അമ്പലകുളത്തിൽ നിന്ന് എടുത്ത പിക്ക് എന്ന അടിക്കുറിപ്പോടെ സ്വന്തം ചിത്രം പങ്കുവെച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ചിത്രം പങ്കുവച്ചത്. പി ജയരാജന്റെ റിസോർട്ട് ബന്ധം ആരോപിച്ച് ഇപി ജയരാജൻ പാർട്ടിക്ക് പരാതി നൽകിയ വാർത്തക്ക് പിന്നാലെയാണ് പോസ്റ്റ്. റിസോർട്ടിൽ നിന്ന് കളക്ഷൻ എടുക്കാൻ പോകുന്ന ഞാൻ എന്ന ക്യാപ്ഷനോടെ മറ്റൊരു എഫ് ബി പോസ്റ്റും അദ്ദേഹം പങ്കുവച്ചു.
പി ജയരാജന് ഇടുക്കിയിലെ മാങ്കുളത്ത് റിസോർട്ടിൽ ഓഹരി പങ്കാളിത്തമുണ്ടെന്ന് ഇ പി ജയരാജന് കത്തിൽ ആരോപിക്കുന്നു. സ്വർണ്ണക്കടത്തുകാരന് ഈ റിസോർട്ടിൽ ഓഹരി പങ്കാളിത്തമുണ്ട്. ദുബൈയിലെ ബോർഡ് മീറ്റിംഗിൽ പി ജയരാജൻ അധ്യക്ഷനായിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ഇടുക്കി ജില്ലാ കമ്മിറ്റി പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഇപി കത്തിൽ ചൂണ്ടിക്കാട്ടുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.