പയ്യന്നൂർ: പിലാത്തറ കൈതപ്രത്ത് ബി.ജെ.പി പ്രാദേശിക നേതാവിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പടവ് സ്വദേശി എൻ കെ സന്തോഷിനെയാണ് മരിച്ച നിലയിൽ കണ്ടത്.. വൈകുന്നേരം 6.40 നാണ് പുനിയങ്കോട്ടെ റബർ തോട്ടത്തിലാണ് മൃതദേഹം കണ്ടത്. 2025 മെയ് 20 നാണ് കൈതപ്രം സ്വദേശിയും ഗുഡ്സ് ഓട്ടോ ഡ്രൈവറുമായ രാധാകൃഷ്ണന്(49)നെ വെടിവെച്ച് കൊന്നത്. 20ന് രാത്രി ഏഴരയോടെയാണ് സംഭവം. ഇയാൾ ആറ് മാസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. രാധാകൃഷ്ണൻ്റെ ഭാര്യയും കേസിലെ മൂന്നാം പ്രതിയുമായ മിനി നമ്പ്യാരെ സന്തോഷ് ഭീഷണി പ്പടുത്തിയതായി പരാതിയുണ്ട് അതിനിടെയാണ് തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചിന് സന്തോഷിനെ റബ്ബർ തോട്ടത്തിൽമരിച്ച നിലയിൽ കണ്ടത്. പൊലീസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മഹിളാ മോർച്ച ജില്ലാ നേതാവാണ് മിനി നമ്പ്യാർ. മരിച്ച സന്തോഷ് നിർമ്മാണ തൊഴിലാളിയാണ്. ഇരുവരു തമ്മിലുണ്ടായിരുന്ന സൗഹൃദത്തെ രാധാകൃഷ്ണൻ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലിസ് സമർപ്പിച്ച കു റ്റപത്രം.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.