തളിപ്പറമ്പ :റോഡ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പട്ടുവം കയ്യം തടത്തെ
മിസരിയക്ക് കൈത്താങ്ങുമായി പട്ടുവം ഗ്രാമം കൂട്ടായ്മ .മിസ് രിയയുടെ ചികിത്സക്കായി പട്ടുവം ഗ്രാമം കൂട്ടായ്മ സമാഹരിച്ച
മിസ് രിയ ചികിത്സ സഹായ ഫണ്ട്1, 05, 841 രൂപ കൈമാറി . കൂട്ടായ്മ പ്രസിഡണ്ട് സാന്ദ്രാ രാമചന്ദ്രൻ , സെക്രട്ടരി
സമദ് അരിയിൽ എന്നിവർ ചേർന്നാണ് മിസ് രിയയുടെ വീട്ടിലെത്തി ഫണ്ട് കുടുംബത്തിന് കൈമാറിയത്.
പട്ടുവം ഗ്രാമം കൂട്ടായ്മ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ഇ പി രാജീവൻ നന്ദി പറഞ്ഞു. പട്ടുവം ഇടമുട്ട് ഗവ: ഹരിജൻ വെൽഫയർ എൽ പി സ്കൂളിലെ താല്‍ക്കാലിക ജീവനക്കാരിയാണ് മിസ് രിയ .അപകടത്തിൽ പരിക്കേറ്റ മിസ് രിയ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിയിൽ കഴിഞ്ഞിരുന്നത് .അപകടത്തിൽ മിസ് രിയയുടെ മകൾക്കും പരിക്കേറ്റിരുന്നു .ഇവർ പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.