ശ്രീകണ്ഠപുരം: "മൈ സിറ്റി – ഹെൽത്തി സിറ്റി" പദ്ധതിയുടെ ഭാഗമായി ശ്രീകണ്ഠപുരം റോട്ടറി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നെടുങ്ങോം ഗവ.എച്ച്എസ്എസിൽ ശിശുദിനാഘോഷവും സൗജന്യ നേത്രപരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. റോട്ടറി ഡിസ്ട്രിക്ട് അസി. ഗവർണർ
സി.വി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം റോട്ടറി പ്രസിഡന്റ് കെ.വി.രത്നാകരൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി രതീഷ് ജോസഫ്, മുൻ പ്രസിഡന്റ് എസ്.കെ.രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
ജിഎച്ച്എസ്എസ് നെടുങ്ങോം നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ്, പയ്യന്നൂർ റോട്ടറി ക്ലബ്ബ് , പയ്യന്നൂർ ഐ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.