കണ്ണൂർ: കാപ്പ നിയമപ്രകാരം നടപടി കടുപ്പിച്ച് പോലീസ്. മൊകേരി സ്വദേശി സുബിൻ വി (35) എന്ന ചിക്കുവിനെതിരെ കാപ്പ ചുമത്തി കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ഇയാളെ അറിയപ്പെടുന്ന റൗഡിയായി പ്രഖ്യാപിച്ചാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
ന്യൂ മാഹി പോലീസ് സ്റ്റേഷൻ, പാനൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമം, അതിക്രമം, അടിപിടി, എക്സൈസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയത് തുടങ്ങിയ അഞ്ചോളം കേസുകളിൽ പ്രതിയാണ് സുബിൻ. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ റേഞ്ച് ഡിഐജി ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.