തളിപ്പറമ്പ:കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അരിയിൽ യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു. പറപ്പുൽ എ വി കൃഷ്ണൻ സ്മാരക വായനശാലയിൽ വെച്ച് നടന്ന കൺവെൻഷനിൽ വെച്ച് എം പി പരമേശ്വരൻ അനുസ്മരണ പ്രഭാഷണം തളിപ്പറമ്പ് മേഖല കമ്മറ്റി മെമ്പർ ഇ എ വി നമ്പൂതിരി നടത്തി.മേഖല പ്രസിഡണ്ട് പി പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി
പി പി ഭാർഗ്ഗവൻശാസ്ത്ര ക്ലാസ്സ് എടുത്തു.തളിപ്പറമ്പ് മേഖല കമ്മിറ്റി അംഗം ടി ലത സംസാരിച്ചു. സെക്രട്ടറി
ടി പി ജയാനന്ദൻ സ്വാഗതവുംടി പി രാജേഷ് നന്ദിയും പറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.