ചാലോട്▾മാരക മയക്കുമരുന്നായ എം ഡി എം എ കൈവശം വെച്ച കേസിൽ യുവാവിനെ മട്ടന്നൂർ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു.
കൊളോളം സ്വദേശി വി പി സിദ്ദിഖ് (39) ആണ് പിടിയിലായത്. പ്രതി സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ ഡിക്കിയിൽ സൂക്ഷിച്ച നിലയിൽ 1.277 ഗ്രാം എം ഡി എം എ പോലീസ് കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി വലയിലായത്.
ഇയാൾക്കെതിരെ എൻ ഡി പി എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. മട്ടന്നൂർ പോലീസ് സബ് ഇൻസ്പെക്ടർ രാഹുൽ രഘുനാഥിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സി പി ഒമാരായ വിജിൽ മോൻ, റിജിൽ, ഷംന, നിബിൻ എന്നിവരും ഡാൻസാഫ് സംഘത്തിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ അജിത്ത്, മഹേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ സനീഷ് എന്നിവരടങ്ങിയ സംയുക്ത സംഘമാണ് പരിശോധനയ്ക്കും അറസ്റ്റിനും നേതൃത്വം നൽകിയത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.