തളിപ്പറമ്പ :പട്ടുവം കുതിരപ്പുറം ഭാഗത്ത് വർഷങ്ങളായി താഴ്ന്നുകിടന്ന് ഗതാഗത തടസ്സവും അപകട ഭീഷണിയും സൃഷ്ടിച്ചിരുന്ന വൈദ്യുത ലൈനുകൾ ഉയർത്തി സ്ഥാപിച്ചു .തളിപ്പറമ്പ് കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയർക്ക് പട്ടുവം ഗ്രാമ പഞ്ചായത്ത് മെമ്പർ അനഘ രവീന്ദ്രന്റെ നേതൃത്വത്തിൽ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി .
കെ എസ് ഇ ബി അധികൃതർ സ്ഥലത്തെത്തി പുതിയ പോസ്റ്റുകൾ സ്ഥാപിച്ചാണ് ലൈനുകൾ ഉയർത്തിയത്.
വലിയ വാഹനങ്ങൾക്കും ബസുകൾക്കും പോലും കടന്നുപോകാൻ കഴിയാത്ത അവസ്ഥയായിരുന്നു ഇതുവരെ.
സൈബര് നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടെത് മാത്രമാണ്.