ഇൻസ്റ്റഗ്രാമിൽ 105 മില്യൺ ഫോളോവേഴ്സ് പിന്നിട്ട് 100 മില്യൺ ഫോളോവേഴ്സ് കടക്കുന്ന ലോകത്തിലെ ആദ്യ രാഷ്ട്രീയ നേതാവെന്ന നേട്ടമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തമാക്കിയത്.
സമൂഹമാധ്യമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി വീണ്ടും ഉയരുകയാണ്. ഇൻസ്റ്റഗ്രാമിൽ 105 മില്യൺ ഫോളോവേഴ്സ് പിന്നിട്ടതോടെ 100 മില്യൺ ഫോളോവേഴ്സ് മറികടക്കുന്ന ലോകത്തിലെ ആദ്യ രാഷ്ട്രീയ നേതാവെന്ന ചരിത്രനേട്ടവും അദ്ദേഹത്തിന്റെ പേരിലായി.
അതേസമയം, സമീപ ദിവസങ്ങളിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പങ്കുവെച്ച റീൽസുകൾ വ്യാപകമായി വൈറലായിരുന്നു. ഇതോടെ ഫോളോവേഴ്സിന്റെ എണ്ണത്തിൽ വൻ വർധനയുണ്ടായി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 40 ലക്ഷത്തിലധികം പേരാണ് മോദിയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരാൻ തുടങ്ങിയത്. കൂടാതെ സർക്കാർ പദ്ധതികൾ, യുവജനങ്ങൾ, വിദ്യാർഥികൾ എന്നിവരെ ലക്ഷ്യമിട്ടുള്ള സന്ദേശങ്ങൾ സ്ഥിരമായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നതും അദ്ദേഹത്തിന്റെ ഡിജിറ്റൽ സ്വാധീനം വർധിക്കാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു.
ലോക രാഷ്ട്രീയ നേതാക്കളിൽ രണ്ടാം സ്ഥാനത്തുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നിലവിൽ 43.2 മില്യൺ ഫോളോവേഴ്സാണുള്ളത്. ട്രംപിനെക്കാൾ രണ്ടിരട്ടിയിലധികം ഫോളോവേഴ്സാണ് മോദിക്കുള്ളത്.
ഇന്ത്യൻ രാഷ്ട്രീയ നേതാക്കളിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 16.1 മില്യൺ ഫോളോവേഴ്സും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 12.6 മില്യൺ ഫോളോവേഴ്സുമാണ് ഇൻസ്റ്റഗ്രാമിലുള്ളത്. ഇതോടെ ഡിജിറ്റൽ ജനപ്രീതിയിൽ മോദി വ്യക്തമായ മുൻതൂക്കം നിലനിർത്തുകയാണ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.