തളിപ്പറമ്പ: പോക്സോ കേസ്സ് ഉൾപ്പെടെ വിവിധ കേസ്സുകളിൽ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിന് അന്വേഷണ മികവ് തെളിയിച്ച തളിപ്പറമ്പ് ഡി വൈ എസ് പി : ടി പി സുമേഷും വധശ്രമo ഉൾപ്പെടെയുള്ള കേസ്സുകളിൽ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിൽ മികവ് തെളിയിച്ച വടകര കൺട്രോൾ റൂം ഡി വൈ എസ് പി : വി രമേശനും പ്രശംസാപത്രം ഏറ്റുവാങ്ങി.
കണ്ണുർ റേഞ്ച് ഡി ഐ ജി :കെ കാർത്തികിൽ നിന്നുമാണ് ഇരുവരു അന്വേഷണ മികവിനുള്ള പ്രശംസാപത്രം ഏറ്റുവാങ്ങിയത് .
ടി പി സുമേഷ് കുറുമാത്തൂർ തീയ്യന്നൂർ സ്വദേശിയാണ് .ചെറുവത്തൂർ തിമിരി സ്വദേശിയായ വി രമേശൻ ധർമ്മശാല തളിയിലുമാണ് ഇപ്പോൾ താമസം
സൈബര് നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടെത് മാത്രമാണ്.