ഇരിട്ടി: പളനി തീർത്ഥയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞ് പരിക്കേറ്റ വിദ്യാർത്ഥി ചികിത്സയിലിരിക്കേ മരിച്ചു. ഇരിട്ടി കൊട്ടുകപ്പാറയിലെ കൂട്ടകാഞ്ഞിരത്തിങ്കൽ സ്മിത - പ്രേംജിത്ത് ദമ്പതികളുടെ മകൻ ടി.കെ. ശിവജിത്ത് (12) ആണ് മരിച്ചത്. പളനി യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം കോഴിക്കോട് മലാപ്പറമ്പിൽ വെച്ച് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം നഷ്ടപെട്ട കാർ ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം. കാറിൽ നിന്നും തെറിച്ചുവീണ ശിവജിത്തിന്റെ തലക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു . കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചകിത്സയിൽ ഇരിക്കെ ആയിരുന്നു മരണം. എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ശിവജിത്ത്. ബുധനാഴ്ച ഉച്ചക്ക് 2 മണിയോടെ സ്കൂളിൽ പൊതു ദർശനത്തിന് വെക്കുന്ന മൃതദേഹം തുടർന്ന് 3.30 ഓടെ മുണ്ടയാംപറമ്പ് പൊതുമശാനത്തിൽ സംസ്കരിക്കും. സഹോദരി: എമി റോസ്.
സൈബര് നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടെത് മാത്രമാണ്.