കാഞ്ഞിരോട്: മീത്തലപ്പള്ളിക്ക് സമീപം നടുക്കണ്ടിയിൽ താമസിക്കുന്ന പള്ളിക്കൽ ചിരട്ടന്റെവിട മായിൻ കുട്ടി (73) നിര്യാതനായി. ദീർഘകാലം സൗദി അറേബ്യയിലെ ജിദ്ദയിൽ പ്രവാസിയായിരുന്നു. പരേതനായ പാറക്കൽ മൊയ്തീൻകുട്ടി ഹാജിയുടെയും ചിരന്റെവിട കുഞ്ഞി ഫാത്തിമയുടെയും മകനാണ്.
ഖബറടക്കം ഇന്ന് (വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് കാഞ്ഞിരോട് പഴയ പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഭാര്യ: നടുക്കണ്ടി ഹാഫ്സത്ത് (കാഞ്ഞിരോട്).
മക്കൾ: തഫ്സീറ (കാഞ്ഞിരോട്), തമീമ (പാലോട്ട് പള്ളി), തസ്‌നീമ (വെളിയമ്പ്ര), തൻവീറ (പടന്നോട്ട്മൊട്ട).
മരുമക്കൾ: അബ്ദുൽ ഹകീം വെളിയമ്പ്ര (റിയാദ്), മുഹമ്മദ് റഫീഖ് (പാലോട്ട്പള്ളി, മട്ടന്നൂർ), മുസമ്മിൽ (പടന്നോട്ട് മൊട്ട), പരേതനായ മുഹമ്മദ് സജിദ് (മുണ്ടയാട്).
സഹോദരങ്ങൾ: പരേതരായ മമ്മു സി.സി, അബ്ദുള്ളക്കുട്ടി സി.സി (കാഞ്ഞിരോട്).
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.