തളിപ്പറമ്പ: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ആഗസ്റ്റ് 15 ന് ശനിയാഴ്ച നിറ ആഘോഷിക്കും.സമൃദ്ധമായ വിളവും ഐശ്വര്യവും ലഭിക്കാൻ കാർഷിക സംസ്കാരത്തിന്റെ ഭാഗമായി പണ്ടുകാലം മുതൽ നടന്നു വരുന്ന ഒരു ചടങ്ങാണ് നിറ.
പഴയങ്ങാടി, വെങ്ങരയിൽ നിന്നാണ് നിറക്ക് ആവശ്യമായ നെൽക്കതിരുകൾ രാജരാജേശ്വര ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നത്.
കർക്കിടക വാവ് ദിവസമാണ് ക്ഷേത്രം ജ്യോത്സ്യൻ രാജരാജേശ്വര ക്ഷേത്രത്തിലെ നിറ നിശ്ചയിക്കുന്നത്.
നിറ നിശ്ചയിച്ചാൽ ക്ഷേത്രം അകം കാവൽക്കാരൻ വെങ്ങരയിലെത്തി അവിടുത്തെ കൃഷിക്കാരോട് നിറ നിശ്ചയിച്ചു
വെന്നും ക്ഷേത്രത്തിലേക്ക് ആവശ്യമായ നെൽക്കെതിരുകൾ എത്തിക്കണമെന്നും അറിയിക്കുന്നു.
ഇവർ രാജരാജേശ്വര ക്ഷേത്രത്തിന് പടിഞ്ഞാറുവശമുള്ള കതിരുവെക്കും തറയിലേക്ക് തലേ ദിവസം ഉച്ചയോടു കൂടി ആവശ്യമായ നെൽ കതിരുകൾ എത്തിക്കുന്നു.
ഈ നെൽകതിരുകൾ ക്ഷേത്രം ജീവനക്കാർ വൈകുന്നേരം അരവത്ത് ശ്രീഭൂതനാഥ ക്ഷേത്രത്തിലേക്ക് കൊണ്ടു പോയി സുക്ഷിക്കുന്നു.
നിറ ദിവസം രാവിലെ വാദ്യ അകമ്പടിയോടെ അവിടെ നിന്നും എഴുന്നള്ളിച്ച് കൊണ്ടു വരുന്ന നെൽകതിരുകൾ ശുഭമുഹൂർത്തത്തിൽ രാജരാജേശ്വരന് സമർപ്പിക്കുന്നു.
ആഗസ്റ്റ് 15 ന് രാവിലെ 8.32 നും 10.33 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ആണ് ഈ വർഷം നിറയെന്ന്
ടി ടി കെ ദേവസ്വം പ്രസിഡണ്ട് ടി പി വിനോദ് കുമാർ പറഞ്ഞു.
തളിപ്പറമ്പ് പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തിലും നിറആഘോഷംആഗസ്റ്റ് 15 ന്നടക്കുമെന്ന്
പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡണ്ട് എം ബാലകൃഷ്ണൻ അറിയിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.