Kannur

ഓണത്തിരക്ക്: മേലെ ചൊവ്വ മേൽപ്പാലത്തിൻ്റെ പൈലിങ്താൽക്കാലികമായി നിർത്തി വെച്ചു

തലശേരി റോഡ് ഭാഗത്തെ പൈലിങ് പ്രവൃത്തി പൂർത്തിയായി

കണ്ണൂർ:ഓണത്തോടനുബന്ധിച്ച് കണ്ണൂർ നഗരത്തിലു ണ്ടാകുന്ന ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് മേലെചൊ വ്വെ മേൽപാലത്തിന്റെ പൈലിങ് പ്രവൃത്തി താൽക്കാലികമാ യി നിർത്തിവച്ചു. ഓണത്തിന് ദേശീയപാതയിൽ ഗതാഗതക്കു രൂക്ക് പതിവാണ്. ഇതിനുപുറ മേ റോഡിൻ്റെ മധ്യഭാഗം കൂടി അടയ്ക്കുന്ന സ്ഥിതിയുണ്ടായാൽ ഗതാഗതം പൂർണമായും സ്തംഭി ക്കുമായിരുന്നു. ഇതേതുടർന്നാ ണ് താൽക്കാലികമായി പ്രവൃ ത്തി നിർത്തിവച്ചത്. വ്യാപാരിക ളുടെ സംഘടനകളും, ബസുടമകളുടെ സംഘടനകളുമെല്ലാം ഈക്കാര്യം ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. ഓണം കഴി ഞ്ഞയുടനെ പ്രവൃത്തി പുനരാ രംഭിക്കും.  

മേലെ ചൊവ്വജങ്ഷന്റെ തലശേരി റോഡ് ഭാഗത്തെ പൈലിങ് പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. കണ്ണൂർ ഭാഗത്ത് പ്രവൃത്തി ഉടൻ തുടങ്ങാ നായിരുന്നു തീരുമാനം.

ഇതിനുവേണ്ടി അനുബന്ധ ഉപകരണങ്ങൾ ഇറക്കിയിട്ടുണ്ട്. മേലെ ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിന് മുമ്പി ലെ റോഡിൽ വച്ച് ദേശീയപാ തയുടെ മധ്യഭാഗം അടച്ചിരു ന്നു. വീതികുറഞ്ഞ ഈ റോ ഡിന്റെ മധ്യഭാഗം അടച്ചതോ ടെ മട്ടന്നൂർ റോഡിലേക്ക് പ്ര വേശിക്കാൻ നിർമിച്ച സർവി സ് റോഡിലൂടെയാണ് ഇരിട്ടി, മട്ടന്നൂർ, തലശേരി, കൂത്തുപറമ്പ്ഭാഗങ്ങളിലേക്കുള്ളവാഹന ങ്ങളെ കടത്തിവിട്ടത്. ഇത് കാര ണം പ്രവൃത്തി ദിവസങ്ങളിൽ വലിയ ഗതാഗതക്കുരുക്കാണനുഭവപ്പെടുന്നത്.






Ratheesh sreevalsam
2026-08-14



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.