വടകര :വിലങ്ങാട് വനമേഖലയിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി. വനത്തിൽ അകപ്പെട്ട മൂന്ന് യുവാക്കളെയാണ് പൊലീസ് തിരച്ചിലിൽ കണ്ടെത്തിയത്. വാളുക്ക് അത്തായ കൊത്ത് എന്ന സ്ഥലത്ത് നിന്നാണ് വനം വകുപ്പ് സംഘം മൂന്ന് പേരെയും കണ്ടെത്തിയത്.
ഇവരെ വനത്തിൽ നിന്ന് പുറത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. വടകര ചോറോട് സ്വദേശികളാണെന്നാണ് മൂവരുമെന്നാണ് സൂചന. ഇവരെ പുറത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു
വടകര വിലങ്ങാട് വാളൂക്ക് വനത്തിൽ യുവാക്കൾ കുടുങ്ങിയതായുള്ള സംശയം തുടർന്നാണ് പൊലീസ് സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചത്. . റോഡരികിൽ യുവാക്കൾ എത്തിയതെന്ന് കരുതുന്ന ബൈക്ക് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. എത്ര പേർ വനത്തിനകത്ത് കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമല്ലായിരുന്നു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.