തളിപ്പറമ്പ് :ഓപ്പറേഷൻ തൂഫാൻ നർകോട്ടിക് ഹണ്ടിന്റെ പ്രചരണാർത്ഥം ലഹരി വിരുദ്ധ ദിനത്തിൽ തളിപ്പറമ്പ് പോലീസിന്റെയും എക്സൈസ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും പൊതുയോഗവും നടത്തി.
ടി കെ ഗോവിന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
റൂറൽ ജില്ലാ പോലീസ് ചീഫ് ഉമേഷ് ഗോയൽ ഐ പി എസ് അധ്യക്ഷനായി.നഗരസഭ ചെയർമാൻ പി കെ സുബൈർ മുഖ്യാതിഥിയായി.
തളിപ്പറമ്പ് പോലിസ് ഇൻസ്പെക്ടർ പി അജിത്ത് കുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്റ്റി ഷിജി വട്ടക്കാട്ട്,തളിപ്പറമ്പ് നഗരസഭ കൗൺസിലർമാരായ ടി ബാലകൃഷ്ണൻ,
കെ വി മുഹമ്മദ് കുഞ്ഞി,നോർത്ത് എ ഇ ഒ കെ ഇ മനോജ്,കണ്ണൂർ റൂറൽ അഡീഷണൽ എസ് പി : എൻ ആർ ജയരാജ്,
തളിപ്പറമ്പ്
ഡി വൈ എസ് പി : വി വി മനോജ്,സ്പെഷൽ ബ്രാഞ്ച് ഡി വൈ എസ് പി : കെ ഇ പ്രേമചന്ദ്രൻ,എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ജെ ജോസഫ്,വി വി ഷാജി,തളിപ്പറമ്പ എസ് ഐ മാരായ പി യദുകൃഷ്ണൻ അസ്ബർ ബാബു,
എ എസ് ഐ : കെ മുഹമ്മദലി,കെ എസ് റിയാസ്,സി അബ്ദുൽ ഖാദർ,ശ്രീധർ സുരേഷ്,സൂപ്പർ സിദ്ധീഖ് തുടങ്ങിയവർ പങ്കെടുത്തു.
ചിറവക്ക് നിന്നാരംഭിച്ച റാലിയിൽ വ്യാപാരികൾ,വിവിധ സ്കൂൾ എസ് പി സി കേഡറ്റുകൾ,സ്പോർട്സ് ക്ലബ് അംഗങ്ങൾ തുടങ്ങിയവർ അണിനിരന്നു.
ബസ്റ്റാന്റ് പരിസരത്ത് ലഹരിക്കെതിരെ ഫുട് ബോൾ ഷൂടൗട്ട്,കൈയ്യൊപ്പ്, ഫ്ലാഷ് മോബ്,
എകാംഗ നാടകം തുടങ്ങിയവ അരങ്ങേറി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.