.തളിപ്പറമ്പ: തളിപ്പറമ്പ ചിറവക്കിൽ നിന്നും ടൌൺ സ്ക്വയർ വരെ ലഹരി വിരുദ്ധ റാലി നടത്തുo."ലഹരിയെ തുരത്താം... നാടിനെ രക്ഷിക്കാം." എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന റാലി രാവിലെ 9.30 ന് ടി കെ ഗോവിന്ദൻ
എം എൽ എ ഉദ്ഘാടനം ചെയ്യും . കണ്ണൂർ റൂറൽ ജില്ലാ പോലിസ് ചീഫ് ഉമേഷ് ഗോയൽ ഐ പി എസ് അധ്യക്ഷത വഹിക്കും.
തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺ പി കെ സുബൈർ മുഖ്യാതിഥിയാകും.ടൗൺ സ്ക്വയറിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും പൊതുയോഗവും നടക്കും .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.