തളിപ്പറമ്പ: തളിപ്പറമ്പ് ആസാദ് നഗറിലെ
പി പി ഷഹീർ (36), പഴയങ്ങാടി മാടായി ആർ സി ചർച്ചിന് സമീപത്തെ
സി പി അറഫാത്ത് (39) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാത്രി 7.30 ഓടെയാണ് തളിപ്പറമ്പ് ബസ്സ് സ്റ്റാൻഡിനു സമീപത്തെ ദേശീയ പാതയിലെ പാറേക്കുളം ജ്വല്ലറിക്ക് സമീപം വെച്ച് പ്രതികൾ പിടിയിലായത്.
ഇവർ ഉപയോഗിച്ച കെ എൽ - 60- യു 0707 നമ്പർ മഹീന്ദ്ര തർ ജീപ്പിൽ നിന്നും
11.9454 ഗ്രാം എം ഡി എം എ യും
5.8116 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു .
കണ്ണൂർ റൂറൽ ജില്ലാ പോലിസ് മേധവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സേനയായ ഡാൻസാഫിൻ്റെ സഹായത്തോടെ തളിപ്പറമ്പ് എസ് ഐ മാരായ
കെ എസ് നിതിൻ, അസ്ബർ ബാബു, ജെയ്മോൻ ജോർജ്, സീനിയർ
സി പി ഒ : ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെയും ലഹരി വസ്തുക്കളും പിടികൂടിയത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.