തളിപ്പറമ്പ: കണ്ണൂർ ഗവ: മെഡിക്കൽ കോളേജിലെ കാർഡിയോളജി സെമിനാർ ഹാളിൽ വെച്ച് അന്താരാഷ്ട്ര നഴ്സിംഗ് അസിസ്റ്റന്റ് ദിനം സമുചിതമായി ആഘോഷിച്ചു.
നഴ്സിംഗ് സൂപ്രണ്ട് ചാർജ് വഹിക്കുന്ന എ ഷേർലി ഉദ്ഘാടനം നിർവഹിച്ചു.വി രതീശൻ അധ്യക്ഷത വഹിച്ചു.
ആരോഗ്യ രംഗത്തെ കാവൽ മാലാഖമാരായ നഴ്സിംഗ് അസിസ്റ്റന്റുമാരുടെ സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട് സൂപ്പർവൈസർ നഴ്സുമാരായ കെ വി ഷേർലി, ജിജി, അജിമോൾ, ഷാനി, ഷൈല, നഴ്സിംഗ് അസിസ്റ്റന്റുമാരായ അജിത്കുമാർ, ബീന ചെറുവാത്തൂർ, പ്രേമലത, സുധർമ്മ ചെറുമാവിലായി, സിന്ധു കൈപ്രത്ത് സംസാരിച്ചു.
കെ വി രാജൻ സ്വാഗതവും എ ഷൈജ നന്ദിയും പറഞ്ഞു.80-ഓളം നഴ്സിംഗ് അസിസ്റ്റന്റുമാർ പരിപാടിയിൽ പങ്കെടുത്തു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.