ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിനിടെ വൈദ്യുതി നിലച്ചതിനെ തുടർന്ന് കെഎസ്ഇബി ഓഫീസില്‍ എത്തി കളി കണ്ട് യുവാക്കളുടെ പ്രതിഷേധം. ബുധനാഴ്ച എറണാകുളം കാഞ്ഞൂര്‍ പുതിയേടം കെഎസ്ഇബി ഓഫീസിലായിരുന്നു സംഭവം.
പോര്‍ച്ചുഗല്‍ -കോംഗോ മത്സരം നടക്കുന്നതിനിടെ വൈദ്യുതി മുടങ്ങുകയായിരുന്നു. ഇതോടെയാണ് യുവാക്കൾ മൊബൈൽ ഫോണുമായി കെഎസ്ഇബി ഓഫീസിൽ ഇരുന്ന് കളി കണ്ടത്. വീണ്ടും വൈദ്യുതി മുടങ്ങിയാല്‍ സമാന പ്രതിഷേധം തുടരുമെന്ന് യുവാക്കള്‍ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് വൈകിട്ട് 6 മുതല്‍ 12 മണിക്കിടയില്‍ വിവിധ സമയങ്ങളിലായി വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു.വൈദ്യൂതി ലഭ്യതയില്‍ വന്‍ കുറവ് വന്നതിനാലാണ് ഈ മാസം 30 വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.