തളിപ്പറമ്പ: കുറുമാത്തൂർ താഴെ ചൊറുക്കള വെള്ളാരംപാറയിലെ മുസമ്മിലിന്റെ വീടിന്റെ സിറ്റൗട്ടിൽ സോഫയുടെ ഉള്ളിലാണ് പെരുമ്പാമ്പ് കയറികൂടിയത്
ഞായറാഴ്ച ഉച്ചയോടു കൂടി വീട്ടുകാർ സിറ്റൗട്ട് വൃത്തിയാക്കുന്നതിനിടയിൽ സോഫയുടെ അടിയിൽ പെരുമ്പാമ്പിനെ കാണുകയായിരുന്നു.
വീട്ടുകാർ വിവരം തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ അറിയിച്ചു. റേഞ്ച് ഓഫീസർ
പി വി സനൂപ് കൃഷ്ണന്റെ നിർദ്ദേശപ്രകാരം വനം വകുപ്പിൻ്റെയും മാർക്കിന്റെയും റെസ്ക്യൂവറായ അനിൽ തൃച്ചംബരം സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.
റെയിഞ്ച് ഓഫീസറുടെ നിർദ്ദേശ
പ്രകാരം പെരുമ്പാമ്പിനെ അതിന്റെ ആവാസവ്യവസ്ഥയിൽ വിട്ടയച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.