തളിപ്പറമ്പ:പട്ടുവം ദീന സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ഭിന്നശേഷിശാക്തീകരണ പദ്ധതിയുടെ ഭാഗമായി കമ്യൂണിറ്റി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
മുറിയാത്തോട്ടെ പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ വെച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ദിവാകരൻ അധ്യക്ഷത വഹിച്ചു.
കണ്ണൂർ ആസ്റ്റർ മിംസ് കമ്യൂണിറ്റി കണക്ട് മാനേജർ മധുസൂദനൻ , പട്ടുവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
എം വർണ്ണ, പട്ടുവം ദീന സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ സിസ്റ്റർ മരിയനോസ്
ഡി എസ് എസ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു .പട്ടുവം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായ
കെ ദാമോദരൻ,പി പി സുരേശൻ, കെ വി വിനിത, പഞ്ചായത്ത് മെമ്പർമാരായ കെ സനൽ,അനഘ
രവീന്ദ്രൻ ,ഐ സി ഡി എസ് സൂപ്പർവൈസർ പി ജെ അനുമോൾ , കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി സജിത, പട്ടുവം കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം രോഹിത്
എന്നിവർ പ്രസംഗിച്ചു.
റിട്ട: പോലിസ് സബ്ബ് ഇൻസ്പെക്ടർ വിനോദ് ക്ലാസ്സ് നയിച്ചു.ജി എൽ ആർ എ ഇന്ത്യ ബ്ലോക്ക് കോഡിനേറ്റർ സിസ്റ്റർ ഹരിത
ഡി എസ് എസ് സ്വാഗതവും ഡോ നീലിന നന്ദിയും പറഞ്ഞു. കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും നടത്തി .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.