പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചതിനെ സ്വാഗതം ചെയ്ത് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ.
സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചത് ആശ്വാസം പകരുന്ന കാര്യമാണെന്നും അദ്ദേഹത്തോട് നന്ദിയുണ്ടെന്നും അഭിജിത് സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു.
അതേസമയം കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കുന്നത് വരെ ജന്തർ മന്തറിലെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
വെള്ളി പുലർച്ചെയാണ് സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വച്ച് കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം നിരാഹാര സമരം അവസാനിപ്പിച്ചത്.
ആരോഗ്യനില മോശമായതിനെ തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ആശുപത്രിയിലേക്ക് മാറ്റി നിരീക്ഷിച്ച് വരികയായിരുന്നു.
നീണ്ട ചർച്ചകൾക്കൊടുവിലാണ് താൻ ഉപവാസം അവസാനിപ്പിച്ചതെന്ന് വാങ്ചുക്ക് പിന്നീട് അറിയിച്ചു. സമരം അക്രമാസക്തമാകാനുള്ള സാധ്യതയും രാജ്യത്തെ സമാധാന അന്തരീക്ഷം തകരുമോ എന്ന ആശങ്കയും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.