India

മമ്മൂട്ടി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മഞ്ജു വാര്യര്‍...വിദ്യാര്‍ഥി പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് കൂടുതല്‍ സെലിബ്രിറ്റികള്‍

മമ്മൂട്ടി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മഞ്ജു വാര്യര്‍…; വിദ്യാര്‍ഥികളെ കേള്‍ക്കണമെന്നും അവരാണ് ഊര്‍ജമെന്നും വിളിച്ച് പറഞ്ഞ് കൂടുതല്‍ സെലിബ്രിറ്റികള്‍

ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് കൂടുതല്‍ സെലിബ്രിറ്റികള്‍. മമ്മൂട്ടിയും മഞ്ജു വാര്യരും സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് ഇന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവച്ചു. യുവാക്കള്‍ നമ്മുടെ സ്വത്താണെന്നും അവരുടെ ശബ്ദം കേള്‍ക്കണമെന്നുമാണ് മമ്മൂട്ടിയുടെ പ്രതികരണം. യുവാക്കള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവകാശമുണ്ടെന്ന് മഞ്ജു വാര്യര്‍ പ്രതികരിച്ചു. തങ്ങളുടെ അധ്വാനം പാഴായെന്ന് യുവാക്കള്‍ക്ക് തോന്നാന്‍ അവസരമുണ്ടാക്കരുതെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും പ്രതികരിച്ചു

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി കൂടുതല്‍ സെലിബ്രിറ്റികളെത്തുന്നതിനിടെയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി കൂടി വിഷയത്തില്‍ പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. യുവാക്കളാണ് നമ്മുടെ നാടിന്റെ സ്വത്ത്. അവരുടെ ശബ്ദം ശ്രദ്ധിക്കണം. അവരെ സംരക്ഷിക്കണം. അവരെ ശാക്തീകരിക്കണം എന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്. നടന്‍ ടൊവിനോ തോമസും കുഞ്ചാക്കോ ബോബനും ഉള്‍പ്പെടെയുള്ള നിരവധി മലയാളി താരങ്ങള്‍ ഉള്‍പ്പെടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമരത്തെ പിന്തുണച്ച് രംഗത്തെത്തിയത്. ഇതില്‍ പലരും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണവും ടൊവിനോ യുവമോര്‍ച്ചയുടെ നേരിട്ടുള്ള പ്രതിഷേധവും നേരിട്ടിരുന്നു. വിഷയത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലും സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. മമ്മൂട്ടിയുടെ പോസ്റ്റിന് താഴെയും പിന്തുണച്ചും വിമര്‍ശിച്ചും നിരവധി കമന്റുകളാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ വന്നിരിക്കുന്നത്.






Ratheesh sreevalsam
2026-07-24



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.