തളിപ്പറമ്പ: വാറ്റ് സങ്കേതം കണ്ടെത്തി 130 ലിറ്റർ വാഷ് നശിപ്പിച്ചു.
ഓപ്പറേഷൻ തണ്ടർ ഡ്യൂട്ടി ഭാഗമായി ആലക്കോട് എക്സൈസ് റെയ്ഞ്ച് ഓഫീസിലെ അസി:
എക്സൈസ് ഇൻസ്പെക്ടർ
പി ആർ സജീവിൻ്റെ നേതൃത്വത്തിൽ മോറാനി,ഫർലോംഗര ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ഫർലോംഗര തോട്ടുചാലിന് സമീപത്തെ പുറമ്പോക്കിൽ പ്രവർത്തിച്ചു വന്ന വാറ്റു സങ്കേതമാണ് നശിപ്പിച്ചത്. ഉടമസ്ഥനാരെന്നറിയാത്ത നിലയിൽ കാണപ്പെട്ട ഉദ്ദേശം
130 ലിറ്റർ വാഷ് കണ്ടെടുത്തു .
പ്രതിയാരെന്ന് അന്വേഷിച്ച് കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനായും അബ്‌കാരി കേസ് എടുത്തു .
പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ
മാരായ പി കെ രാജീവ്,സി കെ ഷിബു,പി ഷിബു, സിവിൽ എക്സൈസ് ഓഫീസർമാരായ
ടി പ്രണവ് എന്നിവർ പങ്കെടുത്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.