Kannur

കണ്ണൂർ ടൗണിൽ സ്‌കൂട്ടറിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവും ഹൊ റോയിനുമായി കൊച്ചുണ്ണി സജീർ പിടിയിൽ

കണ്ണൂർ ടൗണിൽ സ്‌കൂട്ടറിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവും ഹൊ റോയിനുമായി കൊച്ചുണ്ണി സജീർ പിടിയിൽ

കണ്ണൂര്‍: കണ്ണൂർ നഗരത്തിൽ സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവും ഹെറോയിനുമായി കുപ്രസിദ്ധ മയക്കു മരുന്ന് വില്‍പനക്കാരന്‍ കൊച്ചുണ്ണി സജീര്‍ എന്ന സി സിസജീര്‍ പിടിയിലായി. ഓപ്പറേഷന്‍ തണ്ടര്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കണ്ണൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അക്ഷയും സംഘവും കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. കണ്ണൂര്‍ ടൗണില്‍ പയ്യാമ്പലം സവോയ് ബിയര്‍ പാര്‍ലറിന് സമീപം വച്ച് KL13 AX 3208 TVSJupiter ZX സ്‌കൂട്ടറിലാണ് ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. 5 ഗ്രാം കഞ്ചാവും 1.925 ഗ്രാം ഹെറൊയിനുമാണ് പിടിച്ചെടുത്തത്. മയക്കു മരുന്ന് വിറ്റുകിട്ടിയ 11000 രൂപയും പ്രതിയില്‍ നിന്നും കണ്ടെടുത്തു. എക്‌സൈസ് സംഘത്തില്‍ അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡുമാരായ സന്തോഷ് ടി, സന്തോഷ് എം കെ, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് സുജിത്ത് ഇ, സിവില്‍ എക്‌സ്സൈസ് ഓഫിസര്‍മാരായ ബഷീര്‍ സി വി, സിവില്‍ എക്‌സ്സൈസ് ഓഫിസര്‍ ഡ്രൈവര്‍ ഷജിത്ത് പി എന്നിവരുമുണ്ടായിരുന്നു.






News Desk
2026-07-16



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.