World

ഹോർമുസിൽ യുഎഇ എണ്ണകപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു

സംഭവത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം...

ഹോർമുസിൽ യുഎഇ ടാങ്കറുകൾക്ക് നേരെയുള്ള ഇറാൻ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരിൽ ആറ് പേർ ഇന്ത്യക്കാരും രണ്ട് പേ‍ർ യുക്രെയ്നികളും ആണെന്നാണ് റിപ്പോർട്ടുകൾ.

യുഎഇയുടെ ദേശീയ എണ്ണക്കപ്പലുകളായ 'മൊംബാസ', 'അൽ ബഹിയ' എന്നീ ടാങ്കറുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഹോർമുസ് കടലിടുക്കിന്റെ തെക്കൻ കപ്പൽപ്പാതയിലൂടെ ടാങ്കറുകൾ കടന്നുപോകുന്നതിനിടെയാണ് ആക്രമണം. പരിക്കേറ്റവരിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിൽ ഇരു ടാങ്കറുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

അതേസമയം, ഈ ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനവും പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയുമാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അപലപിച്ചു. ഈ സംഘർഷാവസ്ഥയോട് പ്രതികരിക്കാനും തങ്ങളുടെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനും ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി തങ്ങളുടെ പ്രദേശത്തെയും പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും യുഎഇക്ക് പൂർണ അവകാശമുണ്ടെന്നും യുഎഇ പ്രസ്താവനയിൽ അറിയിച്ചു.

അതിനിടെ ഇറാനെതിരെ ആക്രമണം ശക്തമാക്കി യുഎസും. ഇറാനിലെ ബന്ദർ അബ്ബാസിലും കിഷ് ദ്വീപിലും സ്ഫോടനങ്ങൾ നടന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനെതിരെ അമേരിക്ക പ്രഖ്യാപിച്ച നാവിക ഉപരോധം ആരംഭിച്ചു.






News Desk
2026-07-14



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.