ബോസ്റ്റൺ: ഒസ്മാൻ ഡെംബലെ ഹാട്രിക്ക് നേടിയ മത്സരത്തിൽ നോർവെയെ 4-1ന് കീഴടക്കി ഫ്രാൻസ് ലോകകപ്പ് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. വെറും 25 മിനിറ്റിനിടെ മൂന്ന് ഗോളുകൾ നേടിയ ഡെംബലെ ഫ്രാൻസിന്റെ വിജയശിൽപിയായി. ഇൻജുറി ടൈമിൽ ഡെസിറെ ഡുവേ ഒരു ഗോൾ കൂടി നേടിയപ്പോൾ നോർവെയുടെ ആശ്വാസ ഗോൾ തെലോ ആസ്ഗാർഡിന്റെ വകയായിരുന്നു.
25 മിനിറ്റിൽ ഹാട്രിക്ക്; ചരിത്രനേട്ടവുമായി ഡെംബലെ
ഒസ്മാൻ ഡെംബലെ ഹാട്രിക്ക് നേടിയതോടെ, , എന്നിവർക്ക് ശേഷം ലോകകപ്പിൽ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ഫ്രഞ്ച് താരമായി അദ്ദേഹം മാറി.
അതേസമയം, 1994ന് ശേഷം ലോകകപ്പിന്റെ ആദ്യ പകുതിയിൽ തന്നെ ഒരു താരം ഹാട്രിക്ക് നേടുന്നതും ഇതാദ്യമാണ്. ഈ ലോകകപ്പിലെ മൂന്നാമത്തെ ഹാട്രിക്കും ഡെംബലെയുടേതാണ്.
എംബാപ്പെയുടെ അസിസ്റ്റുകൾ, ഡെംബലെയുടെ ഫിനിഷിങ്
ഏഴാം മിനിറ്റിൽ ഡെംബലെ ഫ്രാൻസിന്റെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു. പിന്നാലെ 20-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നുള്ള ഷോട്ടിലൂടെ ലീഡ് ഇരട്ടിയാക്കി. ഈ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത് ആയിരുന്നു.
നോർവെ ആസ്ഗാർഡിലൂടെ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും 32-ാം മിനിറ്റിൽ ചൗമേനിയുടെ അസിസ്റ്റിൽ ഹാട്രിക്ക് പൂർത്തിയാക്കി ഫ്രാൻസിന്റെ ലീഡ് 3-1 ആക്കി.
പെനാൽറ്റി രക്ഷിച്ച് മെന്യോൻ; അവസാന വാക്ക് ഡുവേയ്ക്ക്
രണ്ടാം പകുതിയിൽ നോർവെയ്ക്ക് ലഭിച്ച പെനാൽറ്റി അനായാസം തടഞ്ഞു. ഇതോടെ ഫ്രാൻസ് മത്സരത്തിന്റെ നിയന്ത്രണം പൂർണമായും നിലനിർത്തി.
ഇൻജുറി ടൈമിൽ നാലാം ഗോൾ നേടി വിജയത്തിന് മിനുക്കുപണികൾ നടത്തി.
മൂന്ന് മത്സരവും ജയം; ഫ്രാൻസ് നോക്കൗട്ടിൽ
ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും വിജയം നേടിയ ഫ്രാൻസ് മികച്ച ഫോമോടെയാണ് നോക്കൗട്ട് റൗണ്ടിലേക്ക് കടന്നത്. ഇതിന് മുമ്പ് ആതിഥേയരായ യും ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും വിജയിച്ചിരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.