തലശേരി:ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിന് തലശ്ശേരിയിലെ 11 ഹോട്ടലുകള്‍ക്ക് 61,000 രൂപ പിഴ ചുമത്തി. ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ എടയാറിലെ പന്നിഫാമിലേക്ക് ഹോട്ടല്‍ ഭക്ഷണ മാലിന്യവുമായി പോവുകയായിരുന്ന ലോറി പരിശോധിച്ചതില്‍ നിന്നും ലഭിച്ച തെളിവുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് സ്‌ക്വാഡ് കഴിഞ്ഞ മൂന്നുദിവസമായി തലശ്ശേരിയിലെ ഹോട്ടലുകളില്‍ പരിശോധന നടത്തിയത്.
ഓണം വിപണിയില്‍ കരിച്ചന്ത, പൂഴ്ത്തിവെപ്പ്, അമിത വില എന്നിവ ന്നത് തടയുന്നതിനായി സിവില്‍ സപ്ലൈസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 500ലേറെ പലചരക്ക്, പച്ചക്കറി കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. കൃത്രിമം കണ്ടെത്തിയ 21 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചു.
ലീഗല്‍ മെട്രോളജി വകുപ്പ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അമ്പതിലേറെ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ അളവ് തൂക്ക സംബന്ധമായ നിയമ ലംഘനങ്ങള്‍ക്ക് ഏഴു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
തദ്ദേശ, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകള്‍ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ 700ലേറെ സ്ഥാപനങ്ങളില്‍ ശുചിത്വ പരിശോധന നടത്തി. നിയമലംഘനങ്ങള്‍ കണ്ടെത്തിയ 21 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഒരു തട്ടുകടയും ഒരു ഇറച്ചി വില്‍പ്പന സ്റ്റാളും അടച്ചുപൂട്ടാൻ നോട്ടീസ് നൽകി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.