തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ നിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണത്തിന് പണം ലഭ്യമാക്കി സർക്കാർ. പെൻഷനായി 32 ഓടി രൂപയാണ് സർക്കാർ അനുവദിച്ചത്. ധനകവുപ്പ് തുക ലഭ്യമാക്കിയതോടെ ഓണത്തിന് മുൻപായിത്തന്നെ പണം പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തും. പെന്‍ഷന്‍ വിതരണത്തില്‍ കുടിശ്ശിക വരുത്തിവെച്ചത് കഴിഞ്ഞ സർക്കാരെന്നും വിമർശനമുണ്ടായി. കുടിശിക തുക അനുവദിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി തന്നെയാണ് നിര്‍ദേശം നല്‍കിയത്.അതേസമയം, സംസ്ഥാനത്ത് ഓണാഘോഷത്തിൻ്റെ ഭാഗമായി കെഎസ്ആര്‍ടിസിയിലെ ബസ് വാഷിങ് ജീവനക്കാര്‍ക്ക് ഉല്‍സവബത്ത അനുവദിച്ചതായി ഗതാഗത മന്ത്രി സിപി ജോണ്‍ അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ബസ് വാഷിങ് ജീവനക്കാര്‍ക്ക് ഉത്സവ ബത്ത അനുവദിക്കുന്നത്. 1000 രൂപ ഓണം അലവന്‍സ് നല്‍കാനാണ് മന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.