തളിപ്പറമ്പ: കണ്ണൂർ റൂറൽ ജില്ല പോലീസിൽ നർക്കോട്ടിക് സെൽ ആൻ്റ് ജെൻഡർ ജസ്റ്റിസ്
ഡി വൈ എസ് പി യായി ടി ഉത്തംദാസ് ചുമതലയേറ്റു.
നേരത്തെ കാസർകോട് ജില്ലാ ക്രൈംബ്രാഞ്ചിൽ ഡി വൈ എസ് പി യായിരുന്നു.
വരുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തോടനുബന്ധിച്ച് പോലീസ് ഓഫീസർമാരുടെ സ്ഥലംമാറ്റത്തിൻ്റെ ഭാഗമായാണ് കണ്ണൂർ ജില്ലയിലേക്ക് മാറ്റം കിട്ടിയത്.
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ, പഴയങ്ങാടി, പരിയാരം, പെരിങ്ങോം, ആലക്കോട് എന്നീ പോലീസ് സ്റ്റേഷനുകളിൽ പ്രിൻസിപ്പൾ എസ് ഐ ആയും, മട്ടന്നൂർ സി ഐ ആയും മുമ്പ് ജോലി ചെയ്തിട്ടുണ്ട്.
കാസർഗോഡ് ജില്ലയിലെ കേളോത്ത് സ്വദേശിയാണ്.
കാസർഗോഡ് ജില്ലയിൽ കഞ്ചാവ് കേസുകൾ പിടികൂടിയതിന് ഡി ജി പി യുടെ ബാഡ്ജ് ഓഫ് ഓണർ ബഹുമതിക്ക് അർഹനായിട്ടുണ്ട്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.