തളിപ്പറമ്പ:പരിയാരം മാവിച്ചേരി ഗവ: എൽ പി സ്കൂളിലെ 2025-26 വർഷത്തെ സി എം കിഡ്സ് എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ കുട്ടികളെ അനുമോദിച്ചു.
പരിയാരം പഞ്ചായത്ത് പ്രസിഡണ്ട് സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നാലാം ക്ലാസിലെ 11 കുട്ടികൾ സ്കൂളിൽനിന്ന് പരീക്ഷയെഴുതിയതിൽ 9 പേർ സ്കോളർഷിപ്പ് കരസ്ഥമാക്കിയാണ് തളിപ്പറമ്പ് നോർത്ത് സബ് ജില്ലയിൽ വിദ്യാലയം ചരിത്രവിജയം നേടിയത്.
തളിപ്പറമ്പ് നോർത്ത് സബ്ജില്ല എ ഇ ഒ : കെ മനോജ്, ലൈറ്റ് ഫാക്കൽറ്റി ഡോ: ടി ഷമീന,ടി സുനിൽകുമാർ,പ്രധാന അധ്യാപിക
പി വി ഷീബ,കെ പ്രവീൺ,കെ ദിവ്യ,ആശാലക്ഷ് വിജിഷ ഗണേശൻ,രഹന കൃഷ്ണൻ,ജിഷ രാധാകൃഷ്ണൻ, അഫ്സൽ റഹമാൻ,
വിനിത വട്ടപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.