സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ പി.കെ. ശ്രീമതിക്കെതിരായ വ്യാജ ആരോപണങ്ങളില്‍ മാധ്യമങ്ങളെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചും, നിയമപോരാട്ടത്തിന് പിന്തുണയറിയിച്ചും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പെൻഷൻ സംബന്ധിച്ച് ശ്രീമതിക്കെതിരെ ചില മാധ്യമങ്ങൾ ബോധപൂർവം ഉയർത്തിയ ആരോപണങ്ങൾ അപലപനീയമാണ്. സിപിഐഎം നേതാക്കൾക്കെതിരെ എന്തു നട്ടാൽ കിളിർക്കാത്ത നുണയും പടച്ചുവിടാമെന്ന നിലയിൽ ചില കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തിൽ സ്ത്രീകളുടെയും അടിസ്ഥാന വിഭാഗങ്ങളുടെയും അവകാശങ്ങൾക്കുവേണ്ടി മുൻനിരയിൽ പോരാടുന്ന ശ്രീമതിയുടെ കുടുംബസാഹചര്യങ്ങൾ വരെ മാധ്യമങ്ങൾക്ക് അറിയാത്തതല്ല. പക്ഷേ, വസ്തുതകൾക്ക് നിരക്കാത്ത തീര്‍ത്തും അധിക്ഷേപകരമായ ഇത്തരം ഒരു ആരോപണം ഉയർത്തുകയായിരുന്നു. അധമ മാധ്യമ പ്രവര്‍ത്തനത്തിന്റെ ക്ലാസിക് ഉദാഹരണമാണ് വിഷയത്തിൽ കണ്ടതെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.