Read report

കർക്കിടക ഫെസ്റ്റും ആയുർവേദ  മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

കർക്കിടക ഫെസ്റ്റും ആയുർവേദ  മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

തളിപ്പറമ്പ:പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്,ജി ആർ സി,എഫ് എൻ എച്ച് ഡബ്ള്യു സംയുക്ത ആഭിമുഖ്യത്തിൽ കർക്കിടക ഫെസ്റ്റും പട്ടുവം ഗവ: ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ  ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു .
മുറിയാത്തോട്ടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് പരിപാടി പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. 
പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി സജിത അധ്യക്ഷത വഹിച്ചു .തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ശ്രീമതി,പട്ടുവം ഗ്രാമ പഞ്ചായത്ത്ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ വി വിനിത പ്രസംഗിച്ചു.  തളിപ്പറമ്പ് താലൂക്ക് ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ: സിന കൊമ്പിലാത്ത് ക്ലാസ്സെടുത്തു .ജെൻറർ റിസോഴ്സ് സെൻ്റർ കമ്മ്യൂണിറ്റി കൗൺസിലർ വി ശ്രീജ സ്വാഗതവും കുടുംബശ്രീ സി ഡി എസ് വൈസ് ചെയർപേഴ്സൺ ടി  വി സുമതി നന്ദിയും പറഞ്ഞു. 
പട്ടുവം ഗവ: ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ: എൻ മഞ്ജുഷമെഡിക്കൽ ക്യാമ്പിന് നേതൃത്വം നല്കി. 






രാജൻ തളിപ്പറമ്പ
2026-07-24



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.