മാട്ടൂൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാട്ടൂലിലെ നിരവധി സ്ഥലങ്ങളിൽ സ്ഥാപിച്ച വേസ്റ്റ് ബിന്നുകൾ നിറഞ്ഞു കവിഞ്ഞിട്ട് മാസങ്ങളായി.മഴക്കാലത്ത് മാട്ടൂലിന്റെ വിവിധ ഭാഗങ്ങളിൽ പകർച്ചവ്യാധി പടർന്നുപിടിക്കുന്ന സാഹചര്യമുണ്ടായിട്ടും മാലിന്യങ്ങൾ നീക്കം ചെയ്യാൻ യാതൊരുവിധ നടപടിയും പഞ്ചായത്ത് സ്വീകരിക്കുന്നില്ല.
പരാതിപ്പെട്ടാൽ മാത്രം അപൂർവ്വമായി നടപടിയെടുക്കുന്ന അവസ്ഥയിലേക്ക് അധ:പ്പതിച്ചിരിക്കുകയാണ് മാട്ടൂൽ ഗ്രാമപഞ്ചായത്ത്.
പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മാട്ടൂൽ പെറ്റ് സ്റ്റേഷന് സമീപത്തെ വേസ്റ്റ് ബിന്നിന്റെ അവസ്ഥ പരിതാപകരമാണ്.
ദിവസേന നിരവധി ടൂറിസ്റ്റുകളും വിദ്യാർത്ഥികളും നാട്ടുകാരും കടന്നുപോകുന്ന ഈ പ്രദേശത്ത് ദുർഗന്ധം വമിച്ച് മാലിന്യങ്ങൾ നിറഞ്ഞു കവിഞ്ഞു കിടക്കുകയാണ്.
ഇത് മാട്ടൂൽ പെറ്റ് സ്റ്റേഷന്റെ സമീപത്ത് മാത്രം ഒതുങ്ങുന്ന പ്രശ്നമല്ല.പഞ്ചായത്തിന്റെ മറ്റ് പ്രദേശങ്ങളിലുള്ള വേസ്റ്റ് ബിന്നുകളുടെ അവസ്ഥയും ഇതുപോലെ തന്നെയാണ്.
എല്ലായിടത്തും മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നത് യാത്രക്കാർക്കും പ്രദേശവാസികൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.മാട്ടൂൽ പെറ്റ് സ്റ്റേഷൻ പരിസരത്തും പഞ്ചായത്തിലെ മറ്റ് പ്രദേശങ്ങളിലും കുന്നുകൂടിയ മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യാനും വരും ദിവസങ്ങളിൽ യഥാസമയം മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള സ്ഥിരമായ സംവിധാനം പഞ്ചായത്ത് ഒരുക്കാനും അടിയന്തര നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.