Read report

3 വർഷത്തിനിടെ 1500 ബോംബ് ഭീഷണി; എൻജിനീയറെ വലയിലാക്കി പൊലീസ്

കേരളത്തിലും സന്ദേശമെത്തി

ചെന്നൈ കേരളത്തിലുൾപ്പെടെ പല സംസ്ഥാനങ്ങളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചു പരിഭ്രാന്തി സൃഷ്ട്‌ടിച്ച തമിഴ്‌നാട് സ്വദേശിയായ സോഫ്റ്റ് വെയർ എൻജിനീയർ വിമാനത്താവളത്തിൽ പിടിയിലായി. യുഎസിലെ ടെക്സസിൽ ജോലി ചെയ്യുന്ന ശരത് സുബ്രഹ്മണ്യം ശങ്കർ അവധിക്കു നാട്ടിലെത്തിയപ്പോഴാണു തമിഴ്‌നാട് ഭീകര വിരുദ്ധ സ്ക്വാഡിന്റെ പിടിയിലായത്. മൂന്നു വർഷത്തിനിടെ 1500ൽ അധികം ഭീഷണി സന്ദേശങ്ങളാണ് ഇയാൾ അയച്ചത്. വിമാനത്താവളങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ എന്നിവിടങ്ങളാണു ലക്ഷ്യമാക്കിയിരുന്നത്. തമിഴ്‌നാട്ടിൽ മാത്രം നൂറിലധികം കേസുകളാണുള്ളത്. കോടതിയിൽ ഹാജരാക്കിയ ശരത്തിനെ റിമാൻഡ് ചെയ്തു.






News Desk
2026-07-24



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.