കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) മാര്‍ച്ച് പാര്‍ലമെന്റിനു സമീപമെത്തി. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ അണിനിരന്നിട്ടുള്ളത്. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്നാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ഇതോടെ പൊലീസ് ലാത്തി വീശുകയും, കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. പാര്‍ലമെന്റിന്റെ മുഴുവന്‍ ഗേറ്റുകളും അടച്ച്, പ്രവേശനം തടഞ്ഞിട്ടുണ്ട്.
വര്‍ഷകാല സമ്മേളനത്തിന്റെ തുടക്കദിനമാണ് ചലോ സന്‍സദ് മാര്‍ച്ചിനായി സിജെപി തിരഞ്ഞെടുത്തത്. ജന്തര്‍മന്ദറില്‍ മാര്‍ച്ച് ആരംഭിച്ചപ്പോള്‍ തന്നെ പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ പൊലീസും സേനയും സ്ഥാപിച്ച ബാരിക്കേഡുകളും മറ്റും ഭേദിച്ചാണ് സിജെപി പ്രവര്‍ത്തകര്‍ മുന്നോട്ടുപോയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികളും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പല വഴികളിലൂടെയാണ് മാര്‍ച്ചില്‍ അണിചേര്‍ന്നത്. ഇത് പലപ്പോഴും പൊലീസും പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമായിരുന്നു. പൊലീസ് ലാത്തി വീശുകയും, കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.