പാചകവാതക സിലിണ്ടറുകൾ ഇനി ഇ - കൊമേഴ്സ് ആപ്പ് വഴി വീടുകളിലേക്ക്. സ്വിഗിയുടെ ഇൻസ്റ്റാമാർട്ട് വഴിയാണ് സിലിണ്ടറുകൾ വിതരണം ചെയ്യാനൊരുങ്ങുന്നത്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (എച്ച്പിസിഎൽ) സ്വിഗി ഇതു സംബന്ധിച്ച് കരാർ ഒപ്പിട്ടു. രാജ്യത്ത് ഇതാദ്യമായാണ് ഇ - കൊമേഴ്സ് ആപ്പ് വഴി എൽപിജി സിലിണ്ടർ വിതരണം ചെയ്യുന്നത്.
എച്ച്പിസിഎൽ പുതുതായി വിപണിയിലെത്തിച്ച 10 കിലോ ഭാരമുള്ള ‘എച്ച്പി നവ്യ' എന്ന എൽപിജി സിലിണ്ടറുകൾ വീടുകളിലേക്ക് എത്താൻ പോവുകയാണ്. തുടക്കത്തിൽ ബെംഗളൂരുവിലാണ് ഈ സേവനം ലഭ്യമാകുക. എച്ച്പി നവ്യയ്ക്ക് പുറമെ അഞ്ച് കിലോയുടെ എൽപിജി സിലിണ്ടറുകളും ഇൻസ്റ്റാമാർട്ട് വഴി ഓർഡർ ചെയ്യാൻ സാധിക്കും.
നിലവിൽ ഗാർഹിക എൽപിജി കണക്ഷൻ ഇല്ലാത്തവർക്കും ഈ സേവനം പ്രയോജനപ്പെടുത്താം എന്നതാണ് പ്രധാന പ്രത്യേകത
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.