സർക്കിൾ സംവിധാനം കേരള പൊലീസിൽ വീണ്ടും നടപ്പാക്കാൻ നിർണായക ശുപാർശ. നിലവിൽ ഇൻസ്പെക്ടർമാർ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി (SHO) പ്രവർത്തിക്കുന്ന സംവിധാനം 63 വലിയ പൊലീസ് സ്റ്റേഷനുകളിൽ മാത്രം നിലനിർത്തുകയും, മറ്റ് സ്റ്റേഷനുകളിൽ പഴയ സർക്കിൾ സംവിധാനം പുനഃസ്ഥാപിക്കുകയും ചെയ്യണമെന്നാണ് പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ സർക്കാരിന് നൽകിയ ശുപാർശ.
പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി നേതൃത്വം നൽകിയ അഞ്ചംഗ സമിതിയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദേശം മുന്നോട്ടുവച്ചിരിക്കുന്നത്.
റിപ്പോർട്ടിൽ സംസ്ഥാനത്ത് 210 പൊലീസ് സർക്കിളുകൾ രൂപീകരിക്കാനും ശുപാർശ ചെയ്തിട്ടുണ്ട്.
ഇതോടെ മൂന്ന് പൊലീസ് സ്റ്റേഷനുകൾക്ക് വീതം ഒരു സർക്കിൾ ഇൻസ്പെക്ടറുടെ (സി.ഐ) മേൽനോട്ടം ഉറപ്പാക്കാനാകും. കൂടാതെ, ക്രമസമാധാന ചുമതലയിൽ നിന്ന് ഒഴിവാകുന്ന 206 ഇൻസ്പെക്ടർമാരെ മറ്റ് വിഭാഗങ്ങളിലേക്ക് വിന്യസിക്കാനും നിർദേശമുണ്ട്.
സർക്കിൾ സംവിധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി നിരവധി സ്റ്റേഷനുകളുടെ ഭരണച്ചുമതല വീണ്ടും സബ് ഇൻസ്പെക്ടർമാർക്ക് (എസ്.ഐ) നൽകാനാണ് ശുപാർശ
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.