Kerala

മധുബാല- ഇന്ദ്രൻസ് ചിത്രം "ചിന്ന ചിന്ന ആസൈ"; റിലീസ് ജൂൺ 19 ന്

മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതയായ വർഷാ വാസുദേവ് ഒരുക്കുന്ന "ചിന്ന ചിന്ന ആസൈ" യുടെ ട്രെയ്‌ലർ പുറത്ത്. ജൂൺ 19 ന് ആണ് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തുക. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമിക്കുന്നത്. കഴിഞ്ഞ ദിവസം സെൻസറിങ് പൂർത്തിയായ ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. കൊച്ചിയിലെ ഫോറം മാളിലെ പിവിആർ സിനിമാസിൽ വെച്ചാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ ലോഞ്ച് നടന്നത്. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും താരങ്ങളും മലയാള സിനിമയിലെ പ്രമുഖരും പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് ട്രെയ്‌ലർ പുറത്ത് വിട്ടത്. മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്.

പ്രണയവും വൈകാരിക നിമിഷങ്ങളും സംഗീതവും എല്ലാം കോർത്തിണക്കി മനോഹരമായി കഥ പറയുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഇന്ദ്രൻസ്, മധുബാല എന്നിവരുടെ ഗംഭീര പ്രകടനവും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആവുമെന്നും ട്രെയ്‌ലർ സൂചിപ്പിക്കുന്നുണ്ട്. പൂർണമായും വാരണാസിയിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ "കഥക്" എന്ന ഗാനവും "കര കവിയാതെ" എന്ന വരികളോടെ ആരംഭിക്കുന്ന ഗാനവും മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതമാണ് ചിത്രത്തിൻ്റെ മറ്റൊരു ഹൈലൈറ്റ്. വലിയ പ്രേക്ഷക പ്രശംസ നേടിയ ഹ്രസ്വചിത്രം 'എന്റെ നാരായണിക്ക്' ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ചിത്രമാണിത്. ഈ ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തിൽ എത്തുകയാണ് എന്ന പ്രത്യേകതയുമുണ്ട്.

ഇന്ദ്രൻസ്, മധുബാല, എന്നിവർ കൂടാതെ അപർണ ബാലമുരളി, വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫർ സാദിഖ്, സായ് ജനനി എന്നിവരും ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. സംവിധായിക വർഷ വാസുദേവ് തന്നെ രചിച്ച ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.






News Desk
2026-06-15



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.