മത്സ്യബന്ധന ബോട്ടിൽ കപ്പൽ ഇടിച്ച് അപകടമുണ്ടായതിന് പിന്നാലെ വിഴിഞ്ഞത്ത് കസ്റ്റഡിയിൽ വച്ചിരുന്ന വിദേശ കപ്പൽ എം.ടി സോളിസ് തീരം വിട്ടു. മാസങ്ങളായി വിഴിഞ്ഞത്ത് തുടരുന്ന കപ്പൽ പുറപ്പെടുന്നതിന് മുന്നോടിയായി പലവ്യഞ്ജനങ്ങൾ ഉൾപ്പടെ ശേഖരിച്ചാണ് ഇന്നലെ രാത്രി 7.30നാണ് കൊളംബോയിലേക്ക് തിരിച്ചത്. കൊച്ചി മെർക്കന്‍റൈൽ മറൈൻ വകുപ്പാണ് കപ്പലിന് യാത്രാനുമതി നൽകി ഉത്തരവിറക്കിയത്. അപകടത്തിന് ശേഷം കപ്പലുടമകളുൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചകളെത്തുടർന്നാണ് യാത്രാനുമതി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.