തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിൻ്റെ പുതിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം അംഗീകരിക്കാനാകില്ലെന്ന് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകൾ. ചർച്ച കൂടാതെയാണ് പുതിയ പരിഷ്കരണം നടപ്പാക്കുന്നതെന്നാണ് സംഘടനകളുടെ പരാതി. വിഷയത്തിലെ അവ്യക്തത നീക്കണമെന്നാവശ്യപ്പെട്ട് സംഘടനകൾ ഗതാഗതമന്ത്രിയെ കാണും.
അപകടങ്ങൾ മുൻകൂട്ടി കണ്ട് അത് ഒഴിവാക്കുന്നതിനാണ് സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റിന്റെ ഭാഗമായി പുതിയ പരിഷ്കരണമായ ഹസാർഡ് പേർസപ്ഷൻ ടെസ്റ്റ് കൂടി ഉൾപ്പെടുത്തിയത്. എന്നാൽ ഈ നടപടി അംഗീകരിക്കാനാകില്ല എന്നാണ് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകൾ വ്യക്തമാക്കുന്നത്. വിഷയത്തെക്കുറിച്ച് ഡ്രൈവിങ് സ്കൂൾ ഉടമകളുമായി സംസാരിച്ച ശേഷമാണ് പദ്ധതിയിലേയ്ക്ക് കടന്നതെന്നായിരുന്നു ട്രാൻസ്പോർട്ട് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞത്. എന്നാൽ അത്തരത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നാണ് ഡ്രൈവിങ് സ്കൂൾ ഉടമകൾ വ്യക്തമാക്കുന്നത്
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.