വൈക്കം: 'തംബുരു ക്വീൻഫിഷർ' യൂട്യൂബറെ വാടക വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് വൈക്കം പൊലീസ് കേസെടുത്തു. ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് കട്ടത്തറ തംബുരുവിനെ (36) ആണ് വൈക്കം പുളിഞ്ചുവട്ടിലെ വാടക വീട്ടിൽ തിങ്കളാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്.
കേസിൽ ആരെയും പ്രതിചേർത്തിട്ടില്ല.തംബുരുവിന് ഒപ്പമുള്ള ദൃശ്യങ്ങളുടെ പേര് പറഞ്ഞ് പാലക്കാട് സ്വദേശിയായ യുവാവ് ഭീഷണിപ്പെടുത്തിയതായി തംബുരുവിന്റെ ഫോണിൽ നിന്ന് ലഭിച്ച കുറിപ്പിൽ പറയുന്നു. ഭർത്താവുമായി വേർപിരിഞ്ഞ് പുളിഞ്ചുവട്ടിലെ വാടക വീട്ടിൽ പതിമൂന്നുകാരിയായ മകളോടൊപ്പമായിരുന്നു തംബുരു താമസിച്ചിരുന്നത്.
വൈക്കം സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകൾ വൈകിട്ട് സ്കൂൾവിട്ട് വീട്ടിൽ എത്തിയപ്പോഴാണ് ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. നാടൻ മത്സ്യബന്ധന രീതിയെ അവലംബിച്ചുള്ള തംബുരുവിന്റെ 'തംബുരു ക്വീൻഫിഷർ' യൂട്യൂബ് ചാനൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.