India

ബ്രെൻഡ്ക്രൂഡ് വില 107 ഡോളര്‍ കടന്നു: ഇന്ധനവില കൂട്ടുമോ?

ബ്രെൻഡ്ക്രൂഡ് വില 107 ഡോളര്‍ കടന്നു: ഇന്ധനവില കൂട്ടുമോ?


ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 107 ഡോളറാണ് കടന്നത്.

ഇന്ന് എണ്ണവിലയില്‍ മൂന്ന് ശതമാനത്തിന്റെ കുതിപ്പാണ് ഉണ്ടായത്. ഇതോടെ എണ്ണ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യയില്‍ സമീപ ഭാവിയില്‍ തന്നെ വീണ്ടും ഇന്ധനവില കൂട്ടുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് എണ്ണവില ഉയരാന്‍ പ്രധാന കാരണം. അമേരിക്ക - ഇറാന്‍ സംഘര്‍ഷം തുടരുകയാണ്. അതിനിടെ സൗദി അറേബ്യ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണങ്ങളും എണ്ണ വിതരണത്തെ കാര്യമായി ബാധിക്കുമോ എന്ന ചിന്ത ആഗോളതലത്തില്‍ ഉയര്‍ന്നിട്ടുണ്ട്.

അതിനിടെ ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കി ചെങ്കടല്‍ വഴി സൗദി അറേബ്യ നടത്തിയിരുന്ന എണ്ണ വിതരണം നിര്‍ത്തി വച്ചിരിക്കുകയാണ്. ഡ്രോണ്‍ ആക്രമണത്തില്‍ കിഴക്ക് - പടിഞ്ഞാറ് എണ്ണ പൈപ്പ്‌ ലൈനിന് സംഭവിച്ച തകരാറാണ് അടിയന്തരമായി ഇതുവഴിയുള്ള എണ്ണ വിതരണം നിര്‍ത്തി വെയ്ക്കാന്‍ സൗദി അറേബ്യയെ പ്രേരിപ്പിച്ചത്.

ഇതോടെ എണ്ണയുടെ ലഭ്യത കുറയുമോ എന്ന ആശങ്കയാണ് പെട്ടെന്നുള്ള എണ്ണവില കുതിപ്പിന് കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.






News Desk
2026-09-14



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.