Kannur

സർസയ്യിദ് കോളേജിൽ പ്രധാന കവാടം ഉദ്ഘാടനം ചെയ്തു 

സർസയ്യിദ് കോളേജിൽ പ്രധാന കവാടം ഉദ്ഘാടനം ചെയ്തു 

തളിപ്പറമ്പ് :സർസയ്യിദ് കോളേജിലെ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ 'സ്കോട്ട' സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളേജിൽ നിർമ്മിച്ച പ്രധാന കവാടംകോളേജിലെ പൂർവ്വ വിദ്യാർത്ഥിയും കേരള വ്യവസായ -ഐ ടി വകുപ്പ് മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
സ്കോട്ട പ്രസിഡന്റ് അബ്ദുൽ നാസർ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.ടി കെ ഗോവിന്ദൻ 
എം എൽ എ മുഖ്യാതിഥിയായി.പ്രിൻസിപ്പാൾഇസ്മായിൽ ഓലയിക്കര റിപ്പോർട്ട്‌ അവതരിപ്പിച്ചു.
സി ഡി എം ഇ എപ്രസിഡന്റ്‌ അഡ്വ: പി മഹമൂദ്,സ്കോട്ട ജനറൽ സെക്രട്ടറി ഷംസീർ പറമ്പത്ത് കണ്ടി,
ട്രഷറർ ഹാഷിം തൈല വളപ്പിൽ സംസാരിച്ചു.സി ഡി എം ഇ എ ജനറൽ സെക്രട്ടറി  മഹമൂദ് അള്ളാംകുളം,
ട്രഷറർ  പി കെ മായൻ മുഹമ്മദ്,മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ : അബ്ദുൽ കരീം ചേലേരി,
ജനറൽ സെക്രട്ടറി കെ ടി സഹദുള്ള,സ്കോട്ട രക്ഷാധികാരികളായ അബ്ദുള്ള പൊയിൽ,കെ മുഹമ്മദ്‌ മദനി,
മുഹമ്മദ് റഫീഖ്,സർസയ്യിദ് കോളേജ് ഗവണിംഗ് ബോഡി ചെയർമാൻ എം ബി എം അഷ്‌റഫ്‌,
വാർഡ് കൗൺസിലർ പി റഫീഖ്,മുൻ പ്രിൻസിപ്പാൾ എം അബ്ദുൽ സലീം, പ്രോഗ്രാം കമ്മിറ്റി 
കൺവീനർ എ കെ അബ്ദുൽ സലാം,ഐ ക്യു എ സി കോ ഓഡിനേറ്റർ എസ് എം ഷാനവാസ്‌,ഓഫീസ് സൂപ്രണ്ട് 
ടി മുസ്തഫ,സ്റ്റുഡന്റ് യൂണിയൻ പ്രതിനിധി മുഹമ്മദ്‌ ഷാനിഫ്,ടി പി ഹമീദ്, ഇബ്രാഹിം ഇരിക്കൂർ,
പങ്കെടുത്തു.
25 ലക്ഷം രൂപ ചെലവിലാണ് കവാടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.കോളേജിലെ മികച്ച അക്കാദമിക നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥികൾക്ക് എൻഡോവ്‌മെന്റ് വിതരണവും സ്കോട്ട ക്യാപ് പദ്ധതിയുടെ രണ്ടാംഘട്ട ധനസഹായ വിതരണവും ചടങ്ങിൽ നടന്നു.
വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ 101 പൂർവ്വ വിദ്യാർഥികളെ കണ്ടെത്തുന്നതിനായുള്ള 101 ലെജൻഡ്സ് ഓഫ് സർ സയ്യിദ് പദ്ധതി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെ നോമിനേറ്റ് ചെയ്ത് സ്കോട്ട 
രക്ഷാധികാരി അബ്ദുള്ള പൊയിൽ  നിർവ്വഹിച്ചു.






രാജൻ തളിപ്പറമ്പ
2026-08-10



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.