ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി നേടി ചരിത്രം കുറിച്ച് മേഘാലയയുടെ ആകാശ് ചൗധരി. അരുണാചൽ പ്രദേശിനെതിരായ രഞ്ജി ട്രോഫി പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തിലാണ് വെറും 11 പന്തിൽ നിന്ന് 25 കാരനായ ആകാശ് ചൗധരി ഫിഫ്റ്റി നേടിയത്. 2012ൽ എസെക്സിനെതിരെ ലെസ്റ്റർഷെയറിനായി 12 പന്തിൽ നിന്ന് അർദ്ധ സെഞ്ച്വറി നേടിയ ഇംഗ്ലണ്ടിന്റെ വെയ്ൻ വൈറ്റിൻ്റെ ലോക റെക്കോർഡാണ് ആകാശ് തകർത്തത്.
എട്ടാം വിക്കറ്റിൽ ബാറ്റിങ്ങിന് ഇറങ്ങിയ ആകാശ് തുടർച്ചയായ എട്ട് പന്തുകളിൽ എട്ട് സിക്സറുകൾ പറത്തിയാണ് ഈ നാഴികക്കല്ല് പിന്നിട്ടത്. ലിമർ ദാബിയുടെ പന്തിൽ ഒരേ ഓവറിൽ ആറ് സിക്സറുകൾ പറത്തിയാണ് അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടത്. ചൗധരി 14 പന്തിൽ നിന്ന് 50 റൺസുമായി പുറത്താകാതെ നിന്നു, മേഘാലയ ആറ് വിക്കറ്റിന് 628 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരേ ഓവറിൽ ആറ് സിക്സറുകൾ നേടുന്ന മൂന്നാമത്തെ കളിക്കാരനും തുടർച്ചയായി എട്ട് സിക്സറുകൾ നേടുന്ന ആദ്യ കളിക്കാരനുമാണ് ചൗധരി. യുവതാരത്തെ കൂടാതെ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരത്തിൽ ഒരേ ഓവറിൽ ആറ് സിക്സറുകൾ നേടുന്ന ഏക ക്രിക്കറ്റ് താരങ്ങൾ രവി ശാസ്ത്രിയും ഗാരി സോബേഴ്സും മാത്രമാണ്. 2019ൽ രഞ്ജി ടീമിൽ അരങ്ങേറ്റം കുറിച്ച ചൗധരി ഈ മത്സരം വരെ 31 മത്സരങ്ങളിൽ നിന്ന് 503 റൺസ് നേടിയിട്ടുണ്ട്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.