World

വരവറിയിച്ച് ജർമനി; ലോകകപ്പിൽ കുറസാവോയെ തകർത്തത് 7-1ന്

വരവറിയിച്ച് ജർമനി; ലോകകപ്പിൽ കുറസാവോയെ തകർത്തത് 7-1ന്

ന്യൂയോർക്ക്:ഫിഫ ലോകകപ്പ് 2026-ൽ മുൻ ചാമ്പ്യന്മാരായ ജർമനിക്ക് മികച്ച തുടക്കം. .ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് പോരാട്ടത്തിൽ കുറസാവോയെ ഒന്നിനെതിരെ ഏഴു ഗോളുകൾക്കാണ് മുൻചാമ്പ്യന്മാർ തകർത്തത്.ആദ്യപകുതിയിൽ മൂന്നു ഗോളുകൾ നേടിയ ജർമൻ പടയ്ക്കെതിരെ ഒന്നര ലക്ഷം മാത്രം ജനസംഖ്യയുള്ള കുറസാവോ ഒരു ഗോൾ തിരിച്ചടിച്ച് അട്ടിമറിയുടെ മണം നൽകിയെങ്കിലും രണ്ടാം പകുതിയിൽ ജർമൻ പട കളിയുടെ നിയന്ത്രണം പൂർണ്ണമായും പിടിച്ചടക്കി.

ജർമനിക്കായി കൈ ഹാവെർട്സ് രണ്ടു ഗോളുകൾ നേടിയപ്പോൾ ഫെലിക്സ് എൻമെച്ച , നിക്കോ ഷ്ലോട്ടർബെക്ക്, ജമാൽ മുസിയാല, നഥാനിയൽ ബ്രൗൺ, ഡെനിസ് ഉണ്ടാവ് എന്നിവർ ഓരോ ഗോൾ വീതം സ്കോർ ചെയ്തു. കുറസാവോയ്ക്ക് വേണ്ടി  21-ാം മിനുറ്റിൽ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ലിവാനോ കോമെനെൻസിയ ജർമൻ വല കുലുക്കി. ഇന്നലത്തെ വിജയത്തോടെ ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും അധികം ഗോൾ നേടുന്ന രാജ്യം എന്ന റെക്കോർഡും ജർമ്മനി സ്വന്തം പേരിലാക്കി.






News Desk
2026-06-15



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.